24.5 C
Pathanāmthitta
Thursday, June 8, 2023 1:07 am
smet-banner-new

25000 കോടിയുടെ ലഹരിവേട്ട : വിവരങ്ങൾ ശേഖരിച്ച് എൻഐഎ

കൊച്ചി: പുറംകടലിലെ ലഹരിക്കടത്ത് കേസില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. എന്‍സിബിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. പിടികൂടിയ പാക് പൗരനെ അന്വേഷണസംഘം ചോദ്യംചെയ്തു. ഇയാളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 25000 കോടിയുടെ മെത്ത് പിടികൂടിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പാകിസ്ഥാന്‍ പൗരനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍സിബിയുടെ നിലവിലുള്ള നീക്കം. 23 മണിക്കൂര്‍ നീണ്ട കണക്കെടുപ്പിനും തരംതിരിക്കലിനുമൊടുവിലാണ് മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ വിപണിമൂല്യം എത്രയാണെന്ന എന്‍.സി.ബി സ്ഥിരീകരിച്ചത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി നല്‍കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബിയുടെ പ്രാഥമിക കണ്ടെത്തല്‍. ശനിയാഴ്ചയാണ് പുറംകടലില്‍ കപ്പല്‍ വളഞ്ഞ് മൂന്ന് ടണ്ണോളം മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow