Wednesday, June 26, 2024 5:04 am

വിഭാഗീയത ; വയനാട്ടിൽ ലീഗ്‌ ജില്ലാ നേതാവുൾപ്പടെ രണ്ട്‌ പേർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട്ടില്‍ മുസ്ലിം ലീഗ് ജില്ലാ നേതാവുള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ നടപടി. ലീഗ് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. ജില്ലാ പ്രവര്‍ത്തക സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് നടപടി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

പാര്‍ട്ടി തീരുമാനം സംബന്ധിച്ച് കൂടുതല്‍ അറിയില്ലെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നും യഹ്യാഖാന്‍ പ്രതികരിച്ചു. ജില്ലയിലെ കെ.എം ഷാജി വിഭാഗത്തിലെ പ്രധാനിയായ യഹ്യാഖാനെതിരെ ഇതിന് മുന്‍പും ലീഗ് നടപടിയെടുത്തിട്ടുണ്ട്. സമസ്ത പ്രസിഡന്റിനെതിരെ നടത്തിയ പരാമര്‍ശ്ശത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കാന്‍ ശ്രമിച്ചപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തിലുമായിരുന്നു അച്ചടക്ക നടപടി. അതേസമയം നടപടി ലീഗില്‍ തുടരുന്ന ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ ; കൊച്ചിയിലെ മൺസൂൺ ടൂറിസം പ്രതിസന്ധിയിൽ

0
കൊച്ചി: കാലാവസ്ഥാ മുന്നറിയിപ്പുകളും സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും മൺസൂൺ...

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് അപകടം ; ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

0
മലപ്പുറം: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റു...

തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗ് സമരം തുടരും ;...

0
കോഴിക്കോട്: തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗും...

കോഴിക്കോട് മൊബൈല്‍ കടയില്‍ കയറി കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച കേസ് ; രണ്ട് പേർ...

0
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ മൊബൈല്‍ കടയില്‍ കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച കേസുമായി...