വിഭാഗീയത ; വയനാട്ടിൽ ലീഗ്‌ ജില്ലാ നേതാവുൾപ്പടെ രണ്ട്‌ പേർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട്ടില്‍ മുസ്ലിം ലീഗ് ജില്ലാ നേതാവുള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ നടപടി. ലീഗ് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. ജില്ലാ പ്രവര്‍ത്തക സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് നടപടി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

പാര്‍ട്ടി തീരുമാനം സംബന്ധിച്ച് കൂടുതല്‍ അറിയില്ലെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നും യഹ്യാഖാന്‍ പ്രതികരിച്ചു. ജില്ലയിലെ കെ.എം ഷാജി വിഭാഗത്തിലെ പ്രധാനിയായ യഹ്യാഖാനെതിരെ ഇതിന് മുന്‍പും ലീഗ് നടപടിയെടുത്തിട്ടുണ്ട്. സമസ്ത പ്രസിഡന്റിനെതിരെ നടത്തിയ പരാമര്‍ശ്ശത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കാന്‍ ശ്രമിച്ചപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തിലുമായിരുന്നു അച്ചടക്ക നടപടി. അതേസമയം നടപടി ലീഗില്‍ തുടരുന്ന ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...