Friday, May 3, 2024 11:04 pm

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സഹായമേകാൻ മലയാളികളും

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീർഥാടകനും മടങ്ങുന്നത് വരെ ഈ സേവനം തുടരുമെന്ന് സന്നദ്ധ സംഘടനകൾ അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്കും രോഗികൾക്കും പ്രായമായവർക്കും ഏറെ ആശ്വാസമാണ് ഇവരുടെ സേവനം. പതിവ് പോലെ ഈ വർഷവും മദീനയിൽ എത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ആദ്യ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതോടെ ഇവരുടെ സേവനം ആരംഭിക്കുന്നു. മക്കയിലും മദീനയിലുമായി ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ സേവനം ചെയ്യാൻ 3000-ത്തോളം കെഎംസിസി വളണ്ടിയർമാർ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

തീർഥാടകർക്ക് വൈദ്യ സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ വർഷവും തുടരുമെന്ന് 14 സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികൾ പറഞ്ഞു. ഹാജിമാരുടെ കർമപരമായ സംശയ നിവാരണത്തിന് കൂടി അവസരം നൽകുകയാണ് രിസാല സ്റ്റഡി സർക്കിൾ. മദീനയിൽ എത്തുന്ന തീർഥാടകരെ സംബന്ധിച്ചിടത്തോളം മലയാളികളായ ഈ സന്നദ്ധ പ്രവർത്തകരുടെ സേവനം ഏറെ ആശ്വാസമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

0
ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം...

സമീപ വർഷങ്ങളിൽ ബിജെപി സർക്കാരിന്റെ കീഴിൽ രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ നല്ലതായിരുന്നില്ല ; ശശി...

0
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ....

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

0
മലപ്പുറം : പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച...

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല...