27.6 C
Pathanāmthitta
Saturday, June 10, 2023 12:18 am
smet-banner-new

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സഹായമേകാൻ മലയാളികളും

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീർഥാടകനും മടങ്ങുന്നത് വരെ ഈ സേവനം തുടരുമെന്ന് സന്നദ്ധ സംഘടനകൾ അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്കും രോഗികൾക്കും പ്രായമായവർക്കും ഏറെ ആശ്വാസമാണ് ഇവരുടെ സേവനം. പതിവ് പോലെ ഈ വർഷവും മദീനയിൽ എത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ആദ്യ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതോടെ ഇവരുടെ സേവനം ആരംഭിക്കുന്നു. മക്കയിലും മദീനയിലുമായി ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ സേവനം ചെയ്യാൻ 3000-ത്തോളം കെഎംസിസി വളണ്ടിയർമാർ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

തീർഥാടകർക്ക് വൈദ്യ സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ വർഷവും തുടരുമെന്ന് 14 സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികൾ പറഞ്ഞു. ഹാജിമാരുടെ കർമപരമായ സംശയ നിവാരണത്തിന് കൂടി അവസരം നൽകുകയാണ് രിസാല സ്റ്റഡി സർക്കിൾ. മദീനയിൽ എത്തുന്ന തീർഥാടകരെ സംബന്ധിച്ചിടത്തോളം മലയാളികളായ ഈ സന്നദ്ധ പ്രവർത്തകരുടെ സേവനം ഏറെ ആശ്വാസമാണ്.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow