Saturday, April 27, 2024 1:40 pm

കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പൊരുതാന്‍ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്‍രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര ഓർഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ യാത്ര തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ,രാഹുൽ ഗാന്ധി എന്നിവരെ കാണാനുള്ള സമയം ചോദിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡൽഹി സംസ്ഥാനത്തിണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്. ഈ ഓർഡിനൻസ്, ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ എതിർത്തു തോല്‍പ്പിക്കണം എന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെ.ഡിയുവിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർ.ജെ.ഡിയുടേയും പിന്തുണ നൽകിയിരുന്നു.ഇരുവരും കേജരിവാളിനെ വസതിയിൽ എത്തിയാണ് കണ്ടത്. കൊൽക്കത്ത സന്ദർശിച്ചപ്പോൾ,മുഖ്യമന്ത്രി മമത ബാനർജി, ടി.എം.സി യുടെ പിന്തുണ നൽകിയിരുന്നു. മുംബൈയിൽ മാതോശ്രീയിലെത്തിയാണ് ഉദ്ദവ് താക്കറെയെ കെജ്രിവാൾ പിന്തുണ തേടിയത്. ഡൽഹി പി.സി.സി ആം ആദ്മിക്കെതിരെ ഡൽഹിയിൽ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ കേജരിവാളിന് കൈ കൊടുക്കാൻ ദേശീയ നേതൃത്വം തയാറാക്കുമോ എന്നത് ഇന്ന് അറിയാം. കേജറിവാളിന്റെ വസതി മോഡി പിടിപ്പിക്കാൻ 52 കോടി ചെലവഴിച്ചത് ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരട്ടാർ പുത്തൻതോട് തെക്കുംമുറിപ്പാലം പണി കരക്കാർക്ക് ദുരിതമാകുന്നു

0
തിരുവല്ല : വരട്ടാർ പുത്തൻതോട് തെക്കുംമുറിപ്പാലം പണിയാണ് കരക്കാർക്ക് ദുരിതമാകുന്നു. പാലത്തിന്‍റെ...

കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും മതത്തിന്റെ പ്ലസും തനിക്ക് വേണ്ടെന്ന് ഷാഫി പറമ്പിൽ

0
കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി...

പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചു

0
കവിയൂർ : വെണ്ണീർവിള പാടശേഖരങ്ങളിലെ പ്രധാന ജലസ്രോതസ്സായ പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി...

സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം : മോദിക്കും ഗോവ മുഖ്യമന്ത്രിക്കുമെതിരെ പരാതി നൽകി കോ‍ൺ​ഗ്രസ്

0
പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി...