Tuesday, April 30, 2024 9:48 pm

യുപിഐ ഇടപാടുകൾക്ക് പരിധി ; പേയ്മെന്റ് അപ്പുകൾക്കൊപ്പം ബാങ്കുകളും

For full experience, Download our mobile application:
Get it on Google Play

യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിപ്പ് വന്നത് അടുത്തിടെയാണ്. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട് എന്നതാണ് മറുവശം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ യുപിഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. യുപിഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.

വിവിധ ബാങ്കുകളുടെ പ്രതിദിന ഇടപാട് പരിധി
ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിയുമെന്ന് എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളിൽ ഇടപാട് പരിധി വ്യത്യസ്തവുമാണ്. 25,000 രൂപയുടെ ഇടപാടുകൾ ആണ് കാനറ ബാങ്ക് അനുവദിക്കുന്ന പ്രതിദിന പരിധി. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1 ലക്ഷം രൂപയാണ് പ്രതിദിന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക്, യുപിഐ പരിധി 5,000 രൂപ ആണ്. ഐസിഐസിഐ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താം. ആക്‌സിസ് ബാങ്ക് യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയാണ്. ബാങ്ക് ഓഫ് ബറോഡ ഇ അനുവദിക്കുന്ന പ്രതിദിന പരിധി 25,000 രൂപയാണ്.

യുപിഐ ഇടപാടുകൾക്ക് ഉള്ള പരിധിക്ക് പുറമേ എൻപിസിഐ പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് പ്രതിദിനം 20 ഇടപാടുകൾ വരെ അനുവദനീയമാണ്. ഇടപാടുകൾ പുതുക്കുന്നതിന് 24 മണിക്കൂർ കാത്തിരിക്കുകയും വേണം. വ്യത്യസ്ത ബാങ്കുകളെ ആശ്രയിച്ച് പരിധി വ്യത്യാസപ്പെടും.

യുപിഐ ആപ്പ് പരിധി
ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ യുപിഐ എന്നീ യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടിലുമായി മൊത്തം പത്ത് ഇടപാട് പരിധികൾക്കൊപ്പം പ്രതിദിനം ഒരു ലക്ഷം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ ഉള്ള പണ അഭ്യർത്ഥനകൾ അയച്ചാൽ പ്രതിദിന ഇടപാട് പരിധി ജി പേ നിർത്തലാക്കും. ആമസോൺ പേ യുപിഐക്ക് പുതിയ ഉപഭോക്താക്കൾക്കുള്ള ഇടപാട് പരിധി ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ മാത്രമായി കുറച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലപ്പുഴ വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

0
മാനന്തവാടി: തലപ്പുഴ വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. യുഡിഎസ്എഫ് പ്രവര്‍ത്തകരും...

റിയാസ് മൗലവി വധക്കേസ് ; മൂന്ന് പ്രതികൾക്കും ജാമ്യം

0
കാസർഗോഡ്: റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം. കാസർകോട് ജില്ലാ...

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർമല കൈരളി കുടുംബശ്രീയുടെ വാർഷികം ആഘോഷിച്ചു

0
പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർമല കൈരളി കുടുംബശ്രീയുടെ 18-ാം വാർഷികം...

മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : തൊഴിലവകാശങ്ങൾക്കായി ലോകമെങ്ങും അലയടിച്ചുയർന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ...