കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ ജൂൺ 11 വരെ ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ( Biparjoy) തീവ്രചുഴലിക്കാറ്റ് ( Severe Cyclonic Storm) അതി തീവ്രചുഴലിക്കാറ്റായി (Very Severe Cyclonic Strom ) ശക്തി പ്രാപിച്ചിരുന്നു. അറിയിക്കുന്നു. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

വരുന്ന ദിവസങ്ങളിലെ മുന്നറിയിപ്പ് ഇങ്ങനെ
08-06-2023 : ആലപ്പുഴ, എറണാകുളം
09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
10-06-2023 : പത്തനംതിട്ട, ഇടുക്കി
11-06-2023 : പത്തനംതിട്ട, ഇടുക്കി

ഈ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) 08-06-2023ന് രാത്രി 11.30 വരെ 2.6 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20cm നും 45cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...