Friday, May 24, 2024 5:27 am

സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്. വധശ്രമക്കേസുകളിലാണ് വലിയ വർദ്ധന ഉണ്ടായത്. ഒരു വാക്കുതർക്കമുണ്ടായാൽ അടുത്ത നിമിഷം അടിയാണ് പലയിടത്തും. ചിക്കൻ കറിയുടെ അളവ് കുറഞ്ഞാൽ പോലും കടയുടമയെ ആയുധങ്ങളുമായി ആക്രമിക്കുന്നത് വരെയെത്തി കാര്യങ്ങൾ. മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗം തന്നെയാണ് ആക്രമങ്ങള്‍ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.

2022ൽ 2,35,858 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. കഴി‌‌ഞ്ഞ നവംബർ വരെ 2,40,959 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവസാന മാസത്തെ കണക്കുകൂടി ചേരുമ്പോള്‍ ഇനിയും കൂടും. ഇതിൽ തന്നെ വധശ്രമക്കേസുകളാണ് ഏറ്റവും അധികം കൂടുന്നത്. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വധശ്രമക്കേസുകള്‍ 918 ആയി. ഡിസംബർ മാസത്തെ കണക്കൂകൂടി വരുമ്പോള്‍ ആയിരം കഴിയാൻ സാധ്യതയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് ; കുടുങ്ങിയവരിൽ എൻഡോസൾഫാൻ ഇരകളും ഉണ്ടെന്ന് റിപ്പോർട്ടുകൾ

0
കാസർകോട്: ഏട്ടിക്ക് സുഖമില്ല. ആസ്പത്രിക്ക് പോകാൻവേണ്ടി പൈസയെടുക്കാൻ പോയി. ഒരുലക്ഷം ചോയിച്ചപ്പോ...

ജഡ്ജിയുടെ നായയെ മോഷ്ടിച്ചു ; 24പേര്‍ക്കെതിരെ കേസെടുത്തു

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജഡ്ജിയുടെ വീട്ടില്‍ നിന്നും നായയെ മോഷ്ടിച്ചതായി പരാതി....

ഇനി ക്യു പേടിക്കണ്ട ; പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത്...

0
തിരുവനന്തപുരം: ഏറ്റവും വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച്...

ബെംഗളൂരുവിലെ നിശാപാര്‍ട്ടി ; ചലച്ചിത്ര നടി ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചെന്ന് പരിശോധനാ...

0
ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86...