ബെംഗളൂരുവിലെ നിശാപാര്‍ട്ടി ; ചലച്ചിത്ര നടി ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചെന്ന് പരിശോധനാ ഫലം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോ​ഗിച്ചതായി പരിശോധന ഫലം. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍. ഫാം ഹൗസില്‍നടന്ന പാർട്ടിയിൽ 73 പുരുഷൻമാരും 30 സ്ത്രീകളും പങ്കെടുത്തിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിൽ 59 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പടെ 86 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇവർക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) നോട്ടീസ് അയക്കും. റേവ് പാർട്ടിക്കിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഫാം ഹൗസില്‍ സി.സി.ബിയുടെ റെയ്ഡ്. എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു.

തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത സാംപിള്‍ പോലീസ് പരിശോധനക്കയച്ചത്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള സിനിമാ നടിമാർ, മോഡലുകൾ, ടെലിവിഷന്‍ താരങ്ങൾ, ഡി.ജെ.കൾ, ടെക്കികൾ, ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവർ എന്നിവർ ഉൾപ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബദരീനാഥ് സംഭാവനക്കൊള്ള : ക്ഷേത്ര സമിതി ചെയർമാന്റെ പിഎ പ്രമോദ് നൗട്ടിയാൽ അറസ്റ്റിൽ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക...

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ...

0
പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ...

തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം...

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ ബേബിക്ക് കത്ത്

0
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം...