Sunday, June 16, 2024 8:03 pm

ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത്കോൺ​ഗ്രസ് ജില്ലാജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം.  മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തിരമായി മാറ്റി. ഇന്നലെ രാത്രിയാണ് മാറ്റിയത്. ഇന്നലെ ആലപ്പുഴയിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പുരുഷ പോലീസ് ലാത്തി കൊണ്ട് തലക്കടിച്ചാണ് മേഘയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.  മേഘയുടെ സ്ഥിതി ഗുരുതരമായതിനാലാണ് ഇന്നലെ രാത്രി തന്നെ മെഡിക്കൽ കോളേജിൽ നിന്നും മാറ്റിയത്. ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷമുണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പോലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ര്‍ച്ചാണ് സംഘ‍ഷത്തിൽ കലാശിച്ചത്.  സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പുരുഷ പോലീസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രവ‍ര്‍ത്തക‍ര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഉപരോധിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

0
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍...

തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍ തൃശൂരെത്തുമെന്ന് വി.കെ. ശ്രീകണ്ഠന്‍

0
തൃശൂര്‍: തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍...

കശ്മീരിൽ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ല ; നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ച് അമിത് ഷാ

0
ദില്ലി: ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം...

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത് പരസ്പരവിരുദ്ധം ; സിപിഎം പൊട്ടിത്തെറിയിലേക്കെന്ന് വിഡി സതീശൻ

0
പറവൂർ: തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും...