പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് ജർമനിയിൽ നിന്നൊരു അതിഥി

For full experience, Download our mobile application:
Get it on Google Play

പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയും സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 ജി.ടി.3 ടൂറിങ്ങ് വന്നത്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത കാർ നേരത്തെ ബുക്ക് ചെയ്തിരുന്നതാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പോര്‍ഷെ ഇന്ത്യയും കേരളത്തിലെ പോര്‍ഷെ വിതരണക്കാരായ പോര്‍ഷെ സെന്റര്‍ കൊച്ചിയും. ഏകദേശം 3.5 കോടി രൂപയോളമാണ് ഇന്ത്യയില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ കസ്റ്റമൈസേഷൻ അനുസരിച്ച് വില കൂടും. എന്തൊക്കെ കസ്റ്റമെെസേഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നോ മൊത്തം ഓൺറോഡ് വില എത്രയാണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. ബുക്ക് ചെയ്തിട്ടാൽ അത്ര പെട്ടെന്നൊന്നും 911 ജി.ടി.3 മോഡല്‍ ഗാരേജിലെത്തില്ല. ബിഎംഡബ്ല്യൂ 7 സിരീസ്, ലംബോർഗിനി ഉറുസ് തുടങ്ങിയ മോഡലുകളും പൃഥ്വിരാജിനുണ്ട്.

ഇന്ത്യയില്‍ തന്നെ വളരെ ചുരുക്കം പേർക്കാണ് പോർഷെയുടെ ഈ മോഡലുള്ളത്. അടുത്തിടെ തെലുങ്ക് സിനിമ താരമായ നാഗചൈതന്യ പോർഷെയുടെ 911 ജിടി3 ആർഎസ് മോഡൽ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പൃഥ്വിരാജിനെ പോലെ തന്നെ ആഡംബര കാറുകളുടെ ശേഖരം നാഗചൈതന്യക്കുമുണ്ട്. ഫെരാരി ഉൾപ്പെടെയുള്ള മോഡലുകൾ നാഗ ചൈതന്യയുടെ ഗ്യാരേജിലുണ്ട്. പോർഷെ 911 ജിടി3 ആർഎസിന് ഇന്ത്യയിൽ 3.51 കോടി രൂപയാണ് ഏകദേശ എക്‌സ് ഷോറൂം വില. ഹൈദരാബാദിലെ ആദ്യ പോർഷെ 911 ജിടി3 ആർഎസ് ആണ് നാഗ ചൈതന്യയുടേത്. 4.0 ലിറ്ററിൻെറ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 502 ബി.എച്ച്.പി. പവറും 470 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനമായ ഈ മോഡലില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. കേവലം 3.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...