മഴക്കാലത്ത് ഉണങ്ങാത്ത തുണികളിലെ ദുർ​ഗന്ധം ഇല്ലാതാക്കാൻ ചില വഴികളിതാ…

For full experience, Download our mobile application:
Get it on Google Play

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അലക്കുന്ന തുണി ഉണക്കിയെടുക്കാനാകുന്നില്ല എന്നത്. നന്നായി ഉണങ്ങാത്ത തുണികൾ ദുർ​ഗന്ധം പരത്തുന്നത് വലിയ മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വീടിനുള്ളിൽ വിരിച്ചിട്ട് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ചിലർ ശ്രമിക്കുമെങ്കിലും വസ്ത്രങ്ങൾ നന്നായി ഉണങ്ങിക്കിട്ടാത്തതിനാൽ ദുർ​​ഗന്ധമുണ്ടാകും. ഉണങ്ങാത്ത വസ്ത്രങ്ങളിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കാൻ ചില നുറുങ്ങ് വിദ്യകൾ പരീക്ഷിച്ചാൽ മതി. അവ എന്തൊക്കെയെന്ന് നോക്കാം… മഴക്കാലത്ത് തുണികൾ അലക്കുന്ന സമയത്ത് സോപ്പുപൊടിക്ക് ഒപ്പം അൽപം ബേക്കിംഗ് സോഡ കൂടി ചേർത്താൽ മതി. വസ്ത്രങ്ങൾ നന്നായി ഉണങ്ങിയില്ലെങ്കിലും ദുർ​ഗന്ധമുണ്ടാകില്ല.

അതുപോലെ തന്നെ വെയിൽ ഇല്ലാത്ത സമയത്ത് വായുസഞ്ചാരമുള്ള മുറിയിൽ തുണികൾ ഉണക്കാനായി വിരിച്ചിടുന്നതും ഫലപ്രദമായ ഒരു മാർഗമാണ്. തുണി അലക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം അൽപ്പം വൈറ്റ് വിനാഗിരി ചേർക്കുന്നതും ദുർഗന്ധത്തെ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ വസ്ത്രങ്ങളുടെ ദുർ​ഗന്ധം അകറ്റാൻ സഹായിക്കുന്ന മറ്റൊരു സാധനമാണ് നാരങ്ങ. തുണി അലക്കുന്ന സമയത്ത് അൽപ്പം നാരങ്ങാ നീര് ചേർത്തുകൊടുത്താൽ അത് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും. ഇത്തരത്തിൽ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ പരീക്ഷിച്ചാൽ മഴക്കാലത്ത് നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...