Friday, June 14, 2024 11:14 pm

മഥുര കൃഷ്ണ ജന്‍മഭൂമി കേസ് ; ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെയ്ക്ക് സുപ്രീംകോടതി സ്റ്റേ

For full experience, Download our mobile application:
Get it on Google Play

ദില്ലി : മഥുര കൃഷ്ണ ജന്‍മഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മസ്ജി​ദിൽ സർവെ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവെ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

0
മാന്നാർ: മാവേലിക്കരയിൽ നിന്നും മാന്നാറിലേക്കുള്ള യാത്രാ മധ്യേ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ്...

ഇടുക്കി വണ്ടൻമേട്ടിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനെ വിവരമറിയിച്ച ശേഷം

0
ആലപ്പുഴ: ഇടുക്കി വണ്ടൻമേട്ടിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനെ വിവരമറിയിച്ച ശേഷം....

അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

0
ദില്ലി : എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട്...

നാടിന് തീരാനോവായി പ്രിയപ്പെട്ടവര്‍ ; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

0
തിരുവനന്തപുരം : കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി...