നാടിന് തീരാനോവായി പ്രിയപ്പെട്ടവര്‍ ; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി സംസ്‌കരിക്കും. തിരുവനന്തപുരം സ്വദേശികളായ അരുണ്‍ ബാബുവിനും ശ്രീജേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് ഇന്ന് ജന്മനാട് നല്‍കിയത്. ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശിയാണ് അരുണ്‍ബാബു. വര്‍ക്കല ഇടവ സ്വദേശിയാണ് ശ്രീജേഷ്. തീപിടുത്തത്തില്‍ പത്തനംതിട്ടയ്ക്ക് ആറു പേരുടെ ജീവനാണ് നഷ്ടമായത്. ജില്ലാ ഭരണകൂടത്തിനായി കളക്ടര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. പ്രമാടം വാഴമുട്ടം സ്വദേശി മുരളീധരന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു. പന്തളംമുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ സംസ്‌കാരം നാളെ നടക്കും.

മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മേപ്രാല്‍ സെന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് നടക്കുക. അട്ടചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ എബ്രഹാം ,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ചയാണ്. കൊല്ലം പുനലൂര്‍ സ്വദേശി സാജന്റെയും വെളിച്ചില്‍ക്കാല സ്വദേശി ലൂക്കോസിന്റെയും മൃതദേഹങ്ങള്‍ നാളെ അടക്കം ചെയ്യും. ശൂരനാട് വയ്യാങ്കര സ്വദേശി ഷമീറിന്റെയും സുമേഷിന്റെയും മൃതദേഹം സംസ്‌കരിച്ചു. മരിച്ച കോട്ടയം സ്വദേശികളില്‍ 3 പേരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും. പാമ്പാടി സ്വദേശി സ്റ്റെഫിന്റെയും പായിപ്പാട് സ്വദേശി ഷിബുവിന്റെയും സംസ്‌കാരം തിങ്കളാഴ്ചയാണ്. മലപ്പുറത്ത് തിരൂര്‍ കൂട്ടായി സ്വദേശി നൂഹിന്റെയും പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്റെയും മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളം വി നാഗല്‍ ബെറിയല്‍ സെമിത്തേരിയില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...