മഥുര കൃഷ്ണ ജന്‍മഭൂമി കേസ് ; ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെയ്ക്ക് സുപ്രീംകോടതി സ്റ്റേ

For full experience, Download our mobile application:
Get it on Google Play

ദില്ലി : മഥുര കൃഷ്ണ ജന്‍മഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മസ്ജി​ദിൽ സർവെ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവെ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...

കുറവൻകോണത്ത് നാലു നില കെട്ടിടത്തിലെ അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ

0
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്....

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...