Friday, June 21, 2024 9:58 am

അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞ് 68 കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അമിത ഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കാരശ്ശേരി മരഞ്ചാട്ടി മര്‍ക്കസ് ഓര്‍ഫനേജിന് സമീപം ഇന്നലെയുണ്ടായ അപകടത്തിൽ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാക്കീരി മോയ്ദീന്‍(68) ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം നടന്നത്. മേഖലയിൽ സമാനമായ രീതിയിൽ മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ അപകടം നടന്ന പ്രദേശത്തിന് അടുത്തു തന്നെയുള്ള മാങ്കയം എന്ന സ്ഥലത്തും മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയല്‍ അമിതമായി മരത്തടി കയറ്റി വന്ന പിക്കപ്പ് വാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നവര്‍ക്ക് നേരേ ഇടിച്ചുകയറി മാത്യു എന്നയാള്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെറിയ വാഹനത്തില്‍ ലാഭക്കൊതി മൂത്ത് ശേഷിയിലും ഇരട്ടി ഭാരമാണ് കയറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ കൃത്യമായി പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന അധികൃതര്‍ എന്നാല്‍ ഇത്തരം ചെറുവാഹനങ്ങളിലെ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാത്തതാണ് അപകട മരണങ്ങള്‍ തുടര്‍ക്കഥയാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിൽ മഴ കുറഞ്ഞു ; കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു ; സെഞ്ച്വറി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു....

അന്താരാഷ്‌ട്ര യോഗാദിനം ; രാജ്യാതിർത്തികളിൽ യോഗ ചെയ്ത് സൈനികർ

0
ഡൽഹി: പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ച് രാജ്യം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്...

ഉണക്ക മീൻ വിലയിൽ വൻ വർധന

0
കണ്ണൂർ : ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ...

മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു ; ചികിത്സയിലിരിക്കേ മരണം ; സംഭവം...

0
ഇടുക്കി: ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന...