അഞ്ചര വയസുകാരന്റെ മരണം ; റാന്നിയിലെ ആശുപത്രിയിലേക്കുള്ള എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : ചികിത്സാപ്പിഴവു മൂലം 5 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി. വൈ.എഫ്.ഐ, എസ്.എഫ്.ഐ, ബാലസംഘം നേതൃത്വത്തിൽ റാന്നി മാർത്തോമ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പി.ജെ.ടി ജംഗ്ഷനിൽ റാന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. നേതാക്കൾ ഇടപെട്ട് നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. സ്കൂളിൽ കളിക്കുന്നതിനിടെ പരുക്കേറ്റ്
കൈക്ക് വേദനയുമായി മാർത്തോമ്മ ആശുപത്രിയിൽ എത്തിയ പ്ലാങ്കമൺ കുഴിക്കാല തെക്കേതിൽ വിജയൻ്റെ മകൻ ആരോൺ വി വർഗീസ് മരിച്ച സംഭവത്തിൽ ആണ് പ്രതിക്ഷേധ മാർച്ച് നടത്തിയത്. മാർത്തോമ ആശുപത്രിയിയിലെ ചികിത്സയ്ക്കിടെയുണ്ടായ അപാകത മൂലമാണ് കുട്ടി മരിക്കാനിടയായതെന്ന്  ബന്ധുക്കൾ ആരോപിച്ചിരുന്നു.

സംഭവം ഏറെ വിവാദമായതോടെ മാർത്തോമ ആശുപത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നാണ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പി.ജെ.ടി ജംഗ്ഷനിൽ ഡി.വൈ.എസ്.പി ജില്ലാ വൈസ് പ്രസിഡന്റ്‌ സജിത്ത് പി. അനന്ദ് ഉദ്ഘാടനം ചെയ്തു. ജിതിൻ രാജ് അദ്ധ്യക്ഷത വിഹിച്ചു. ബാബുരാജ്, അഡ്വ.മോഹൻദാസ്, അലൻ മാത്യു, ആർ.സുധീഷ് ബാബു, നൈജിൽ കെ. ജോൺ, അനു ഫിലിപ്പ്, സുനിൽ തോമസ്, അഭിജിത്ത് സജീവ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...