Wednesday, May 8, 2024 3:59 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണ് : കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനമാണ്. വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രതിപക്ഷത്തോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 95 ലക്ഷം രൂപയാണ്. 25 ലക്ഷം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എങ്കിലും പ്രവര്‍ത്തകര്‍ മുണ്ടു മുറുക്കിയുടുത്തും സജീവമാണ്. ഈ വേനലിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ ഇഡി വന്നാല്‍ ഡീല്‍ ആരംഭിച്ചു എന്നാണ് കരുതേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. ഇഡി നിശബ്ദമായാല്‍ ഡീല്‍ ഉറപ്പിച്ചു.

ബിജെപിയെ മൂന്നാം സ്ഥാനത്ത് തള്ളാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ ബിജെപിയെ ഒന്നാം സ്ഥാനത്താക്കാന്‍ ശ്രമിക്കുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ തലക്കു മുകളില്‍ ബി.ജെ.പിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ മണ്ണില്‍ ചെലവാകില്ല. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ചെറുത്ത് തോല്‍പിച്ച് യുഡിഎഫ് ഇവിടെ വിജയിക്കുമെന്ന് മുരളി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെറുകോല്‍പ്പുഴ-മേനാംതോട്ടം റോഡില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

0
റാന്നി: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കുടിവെള്ള വിതരണ പൈപ്പ്...

ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ചു; ഒമാനിൽ പ്രവാസിയടക്കം മൂന്നുപേർ മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു മരണം....

ചൂട് കനക്കുന്നു ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...

റോഡ് നിര്‍മാണത്തിലെ അഴിമതി ; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

0
തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും...