Wednesday, May 29, 2024 10:53 pm

റോഡ് നിര്‍മാണത്തിലെ അഴിമതി ; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും എഞ്ചിനീയർമാർക്കും‌ 3 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക- അരീക്കാ റോഡ്‌ പുനർനിർമ്മാണത്തിലെ അഴിമതിയിൽ പണി നടത്തിയ കോൺട്രാക്ടർ, അസിസ്റ്റന്‍റ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ്‌ കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി കോൺട്രാക്ടർ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്‍റ് എഞ്ചിനീയർ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. 2006ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപണിക്കുള്ള തുക അനുവദിച്ചിരുന്നത്. പ്രതികൾ ഗൂഡാലോചന നടത്തി നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെ ക്രമക്കേട് നടത്തി, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നിങ്ങനെയാണ് കേസ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

പോലീസ് സ്റ്റേഷൻ ടെറർ സ്ഥലമല്ല, ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആകാമെന്ന് കരുതരുത് ; പോലീസിനെ...

0
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തില്‍ പോലീസിനെ...

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴിക്കോട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33- മത് രക്തസാക്ഷിത്വ...

തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
പത്തനംതിട്ട : തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു....