എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പ്രഖ്യാപിച്ചു ; 99.69% വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%.. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവ്.ഉന്നത പഠനത്തിന് 4,25,563 പേർ അർഹതനേടി. 71831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 ഫുൾ എ പ്ലസ് വർദ്ധിച്ചു. കഴിഞ്ഞ വർഷം 68,804 ​പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം ഉയർന്ന ജില്ല- കോട്ടയം (99.92 %).വിജയശതമാനം കുറഞ്ഞ ജില്ല തിരുവനന്തപുരം (99.08%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ല പാല (100%).

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – ആറ്റിങ്ങൽ (99%). ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4934 പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 4856 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് ഫുൾ എ പ്ലസ് നേടിയത്.കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ PKMMHSS എടരിക്കോടാണ്. 2085കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 892 ഗവ. സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.1139 എയ്ഡഡ് സ്കൂളുകളും, 443 അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി മന്ത്രി പറഞ്ഞു.പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതൽ സമർപ്പിക്കാം. അവസാന തീയതി മെയ് 15. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. വിജയം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതൽ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...