ചെറുകോല്‍പ്പുഴ-മേനാംതോട്ടം റോഡില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം വന്‍തോതില്‍ പാഴാകുന്നു. ചെറുകോല്‍പ്പുഴ-മേനാംതോട്ടം റോഡില്‍ റാന്നി വലിയപള്ളിക്കും പുല്ലൂപ്രം സ്കൂളിനും മധ്യേയാണ് വെള്ളം വന്‍ തോതില്‍ പാഴാകുന്നത്. ജല അതോറിറ്റി റാന്നി സെക്ഷനു കീഴിലെ അങ്ങാടി ജലവിതരണ പദ്ധതിയിലെ പൈപ്പ് ആണ് പൊട്ടിയത്. കൃത്യമായ പുനരുദ്ധാരണം ഇല്ലാത്തതുമൂലം ഇത്തരത്തിൽ പലയിടത്തും പൈപ്പുകൾ പൊട്ടുന്നുണ്ട്. വിവരം അറിയിച്ചാലും പൈപ്പ് നന്നാക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല. അതോടെ ഇത്തരത്തിൽ അമിത അളവിൽ ജലം പാഴാവുകയാണ് ചെയ്യുന്നത്. വേനൽ കടുത്തതോടെ അങ്ങാടി പദ്ധതിയുടെ പമ്പിങ് നടക്കുന്ന പമ്പാ നദിയിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയാണ്. മണൽ ചാക്ക് അടുക്കിയും പ്രത്യേക ചാലുകീറിയും ആണ് പമ്പ് ഹൗസിന്റെ കിണറിലേക്ക് വെള്ളം എത്തിക്കുന്നത്. ഈ വെള്ളമാണ് അധികൃതരുടെ അനാസ്ഥ മൂലം വഴിയിൽ പാഴാകുന്നത്. എത്രയും വേഗം പൈപ്പിന്റെ പുനരുദ്ധാരണം നടത്തി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...