Tuesday, May 28, 2024 12:07 pm

വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് പാളയം വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി വിഎന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് പാളയം വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാലാണ് യുഡിഎഫില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യുഡിഎഫിനോ സാധിക്കുകയില്ലെന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഓരോ ദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണെന്നും വാസവന്‍ പറഞ്ഞു. യുഡിഎഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അവര്‍ സ്വയം വരുത്തിവെച്ച വിനയാണിത്. ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വിഎന്‍ വാസവന്റെ കുറിപ്പ്: ‘ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് കോട്ടയത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കണ്ടത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് അവിടെ തുടരാന്‍ ആവില്ല. ഇനിയും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് പാളയം വിട്ട് പുറത്തേക്ക് വരിക തന്നെ ചെയ്യും. വരും ദിവസങ്ങളില്‍ ജനാധിപത്യകേരളം അതിന് സാക്ഷിയാവും.’ ‘ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യു.ഡി.എഫിനോ സാധിക്കുകയില്ലെന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് ആവട്ടെ തീര്‍ത്തും ദുര്‍ബലമാണ്. അവരുടെ കൂടാരത്തില്‍ നിന്ന് ഓരോദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ പോലും കഴിവില്ലാത്തവരായിക്കഴിഞ്ഞിരിക്കുകയാണ്.

‘കോട്ടയത്ത് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഒരു അസ്ഥിത്വവും ഇല്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് ഒരു ചിഹ്നമോ, പാര്‍ട്ടി പതാകയോ ഇല്ല. പി സി തോമസിന്റെ രജിസ്ട്രേഷന്‍ കടം വാങ്ങിയാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന പേരില്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ ആ പാര്‍ട്ടിയില്‍ ജനാധിപത്യപരമായ ഒരു പരിഗണനയും കിട്ടാത്തതു കൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞുകൊണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പന്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അവര്‍ സ്വയം വരുത്തിവച്ച വിനയാണിത്. ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു.’

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെമ്മറി കാർഡ് പരിശോധനയിലെ പുനരന്വേഷണം : നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി...

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ...

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ; ‘പൊലീസില്‍ പരാതി നല്‍കി’

0
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള...

ആനയടി ചെറുകുന്നം – ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം യാഥാർഥ്യമായില്ല

0
പള്ളിക്കൽ : ആനയടി ചെറുകുന്നം - ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം...

ട്രാക്ക് അറ്റകുറ്റപ്പണി ; പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകൾ അടുത്ത മാസം മണിക്കൂറുകളോളം...

0
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള 10 ട്രെയിനുകൾ അടുത്ത...