Wednesday, May 29, 2024 8:04 am

കഠിനമായ ചൂട് രോഗപ്രതിരോധ ശേഷിയെ ബാധിക്കും : നീര്‍ക്കെട്ടും ഹൃദ്രോഗവും കൂടുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ചുട്ടുപൊള്ളുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കാമെന്ന് പഠനം. ഇത് ശരീരത്തില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കാനും ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇപിഐ ലൈഫ്സ്‌റ്റൈല്‍ സയന്റിഫിക്ക് സെഷനില്‍ അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്സിറ്റിയാണ് ഗവേഷണത്തിന് പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് 2023ല്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ഇതേരീതിയില്‍ കാലാവസ്ഥ തുടരുകയാണെങ്കില്‍ 21-ാം നൂറ്റാണ്ടിന്റെ പകുതി എത്തുമ്പോള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും താപനില 90 ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

യൂണിവേഴ്സല്‍ തെര്‍മല്‍ ക്ലൈമറ്റ് ഇന്‍ഡെക്സ് (യുടിസിഐ) ഓരോ അഞ്ച് ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 49 വയസ് കഴിഞ്ഞ 624 പേരെയാണ് ഗവേഷണം നടത്തുന്നതിന് തെരഞ്ഞെടുത്തത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ മിതമായ ചൂടു മാത്രമാണ് അനുഭവിച്ചത്. ഈ മിതമായ ചൂടിലും വീക്കം, വിവിധ രോഗപ്രതിരോധ പ്രശ്നങ്ങളും ഉണ്ടായത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഗവേഷകര്‍ പറയുന്നു. വൈറസിനോടും ബാക്ടീരിയയോടും പൊരുതാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ബി-കോശങ്ങളുടെ എണ്ണത്തിലുള്ള കുറവും ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ചൂടു കാലാവാസ്ഥ അധികവും ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടികാണിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ ജോലിതേടിയെത്തിയ മലയാളി യുവാക്കൾ തടവിലെന്ന് റിപ്പോർട്ടുകൾ ; ബന്ധുക്കൾക്ക് വിവരം ലഭിച്ചു

0
ബാങ്കോക്ക്: തൊഴിൽതേടി വിദേശത്തെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി ആരോപണം. അബുദാബിയിൽ...

പാനും ആധാറും മേയ് 31നകം ബന്ധിപ്പിക്കണം

0
ന്യൂ​ഡ​ൽ​ഹി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മേ​യ് 31ന​കം പാ​ൻ...

ലോക്സഭാ തെരഞ്ഞെടുപ്പ് : അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി....

അമിത് ഷാ മെയ് 30 ന് തമിഴ്‌നാട് സന്ദർശിക്കും

0
ചെന്നൈ: പ്രധാനമന്ത്രി മോദിയെക്കൂടാതെ , ആഭ്യന്തര മന്ത്രി അമിത് ഷായും മെയ്...