കഠിനമായ ചൂട് രോഗപ്രതിരോധ ശേഷിയെ ബാധിക്കും : നീര്‍ക്കെട്ടും ഹൃദ്രോഗവും കൂടുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ചുട്ടുപൊള്ളുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കാമെന്ന് പഠനം. ഇത് ശരീരത്തില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കാനും ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇപിഐ ലൈഫ്സ്‌റ്റൈല്‍ സയന്റിഫിക്ക് സെഷനില്‍ അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്സിറ്റിയാണ് ഗവേഷണത്തിന് പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് 2023ല്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ഇതേരീതിയില്‍ കാലാവസ്ഥ തുടരുകയാണെങ്കില്‍ 21-ാം നൂറ്റാണ്ടിന്റെ പകുതി എത്തുമ്പോള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും താപനില 90 ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

യൂണിവേഴ്സല്‍ തെര്‍മല്‍ ക്ലൈമറ്റ് ഇന്‍ഡെക്സ് (യുടിസിഐ) ഓരോ അഞ്ച് ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 49 വയസ് കഴിഞ്ഞ 624 പേരെയാണ് ഗവേഷണം നടത്തുന്നതിന് തെരഞ്ഞെടുത്തത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ മിതമായ ചൂടു മാത്രമാണ് അനുഭവിച്ചത്. ഈ മിതമായ ചൂടിലും വീക്കം, വിവിധ രോഗപ്രതിരോധ പ്രശ്നങ്ങളും ഉണ്ടായത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഗവേഷകര്‍ പറയുന്നു. വൈറസിനോടും ബാക്ടീരിയയോടും പൊരുതാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ബി-കോശങ്ങളുടെ എണ്ണത്തിലുള്ള കുറവും ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ചൂടു കാലാവാസ്ഥ അധികവും ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടികാണിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...