Friday, July 19, 2024 5:02 am

ചിത്രപൗര്‍ണമി 23 ന് – കൊടുംകാട്ടിലൂടെ മംഗളവനത്തിലെ കണ്ണകി ക്ഷേത്രത്തിലേക്ക് പോകാം

For full experience, Download our mobile application:
Get it on Google Play

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 23 ന് നടക്കും. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഭക്തര്‍ക്ക് സന്ദര്‍ശന അനുമതി. കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് കേരളത്തിലെ ഏറ്റവും പുരാതനമായ ഈ കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരാപുരി ചുട്ടെരിച്ച് കണ്ണകി ഇവിടെയെത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ് രാജാവായ ചേരന്‍ ചെങ്കട്ടവനാണ് കാടിനുള്ളില്‍ കണ്ണകിക്കായി ഈക്ഷേത്രം സ്ഥാപിച്ച് നല്‍കുയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 14 ദിവസം ഇവിടെ കഴിഞ്ഞ കണ്ണകി പിന്നെ കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നുവത്രേ. കരിങ്കല്ലില്‍ ചതുകഷ്ണങ്ങളാക്കി അടുക്കിവെച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണകിയുടെ പഞ്ചലോഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പ്രവേശനം എന്നതുകൊണ്ട് തന്നെ ഉത്സവ ദിവസം വലിയ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുക. നിരവധി സഞ്ചാരികളും ക്ഷേത്രത്തിലെത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകളും നടക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് അനുവാദം ഇല്ല. അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ വേണം ഇവിടെയെത്താന്‍. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു. ഉത്സവ ഒരുക്കങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉത്സവം നടത്തുക. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ സ്പെഷ്യൽ റിസർവേഷൻ പ്രവേശനം 23ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടത്തുന്ന ബി. എഫ്....

ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, അടുത്ത മാസം സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ടുകൾ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ...

സ്‌കൂളുകളിലെ അനധികൃത പണപിരിവിൽ ഇനി പണി കിട്ടും ; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി...

0
തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും...

ട്രാഫിക് പോലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം ; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ...