Friday, May 10, 2024 12:21 pm

പതിവായി വെറും വയറ്റിൽ പപ്പായ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈന്‍ എന്ന എന്‍സൈമും പപ്പായയില്‍ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അസിഡിറ്റിയെ തടയാനും പപ്പായ സഹായിക്കും.

രണ്ട്…
വിറ്റാമിന്‍ സി അടങ്ങിയ പപ്പായ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.
—-
മൂന്ന്…
പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
—-
നാല്…
ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

അഞ്ച്…
വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ആറ്…
കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഏഴ്…
വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘4 ശതമാനം മുസ്ലീം സംവരണം നിലനിൽക്കും ; ഇത് പാർട്ടിയുടെ അവസാന വാക്ക്’ :...

0
കുർണൂൽ: സംവരണത്തെക്കുറിച്ചും ന്യൂനപക്ഷ ക്വാട്ടയെക്കുറിച്ചും ബിജെപിയും പ്രതിപക്ഷ നേതാക്കളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന...

വിവാഹനിശ്ചയം മുടങ്ങി ; പെൺകുട്ടിയുടെ കഴുത്തറുത്ത് 32കാരൻ

0
കർണാടക : വിവാഹനിശ്ചയം മുടങ്ങിയതിനെ പേരിൽ 16കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്....

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ് ; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ...

0
ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍...

വിഷ്ണുപ്രിയ കൊലക്കേസ്‌ ; പ്രതിയുടെ ശിക്ഷാവിധി തിങ്കളാഴ്ച

0
കണ്ണൂര്‍: പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ...