പതിവായി വെറും വയറ്റിൽ പപ്പായ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈന്‍ എന്ന എന്‍സൈമും പപ്പായയില്‍ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അസിഡിറ്റിയെ തടയാനും പപ്പായ സഹായിക്കും.

രണ്ട്…
വിറ്റാമിന്‍ സി അടങ്ങിയ പപ്പായ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.
—-
മൂന്ന്…
പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
—-
നാല്…
ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

അഞ്ച്…
വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ആറ്…
കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഏഴ്…
വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...