Wednesday, May 15, 2024 12:19 am

രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്. പ്രവചനമനുസരിച്ച് ഞായറാഴ്ച കാലാവസ്ഥ മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. തിങ്കളാഴ്ച മുതൽ നഗരത്തിൽ വരണ്ട കാലാവസ്ഥ തുടരും. ഏപ്രിൽ 20 ന് ശേഷം മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചു. ഈ വർഷം ഇതുവരെ നഗരത്തിൽ മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഏപ്രിൽ ആറിന് ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം പരമാവധി താപനിലയിൽ കുറവുണ്ടായി. ഏപ്രിൽ 13ന്, നഗരത്തിൽ 34.6 ഡിഗ്രിയായിരുന്നു താപനില. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്.

ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാസം ഒരു മഴയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. രണ്ടോ മൂന്നോ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഐഎംഡി ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ സാധാരണയായി മാർച്ചിൽ 14.7 മില്ലീമീറ്ററും ഏപ്രിലിൽ 61.7 മില്ലീമീറ്ററും മഴ ലഭിക്കും. എന്നാൽ ഈ വർഷം മാർച്ചിൽ മഴ ലഭിച്ചതേ ഇല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

0
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

0
ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ...

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...