Saturday, May 11, 2024 8:54 pm

നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ന്യൂയോർക്ക് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട ‘ഫ്ളാക്കോ’ എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്.ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ പറയുന്നത്.നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ കെണികൾ ഒരുക്കുന്നതോ അല്ലെങ്കിൽ വിഷം വയ്ക്കുന്നതോ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.

ഇതിന് മുൻപും പെൺഎലികളിൽ ഗർഭനിരോധന മാർഗങ്ങൾ നടത്താൻ നഗരസഭ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.പക്ഷെ ഇപ്പോൾ വിപുലമായ സൗകര്യങ്ങളോടെ നഗരസഭ വീണ്ടും ശ്രമം തുടരാൻ പോകുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ തീരുമാനത്തിന്റെ ഭാഗമായി നഗരത്തിലെ ആൺ, പെൺ എലികളിൽ വന്ധ്യംകരണം ചെയ്യുന്നതിനായി സാൾട്ടി പെല​റ്റ്സ് (വന്ധ്യംകരണം ചെയ്യുന്നതിനുളള സോഡിയം ക്ലോറൈഡ് ക്രിസ്റ്റൽഡ്) വിവിധയിടങ്ങളിൽ നിക്ഷേപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ; മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഈ...

ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു ; ആറ് പേർ അറസ്റ്റിൽ

0
താനെ: മധ്യപ്രദേശിൽ നിന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ...

കോന്നിയിൽ കാറ്റിലും മഴയിലും വാഴകൾ നശിച്ചു

0
കോന്നി : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തൂമ്പാക്കുളത്ത് ഏത്തവാഴകൾ നശിച്ചു....

എഴുമറ്റൂരിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു

0
എഴുമറ്റൂർ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൃഷി നശിച്ചു. എഴുമറ്റൂർ മാണിക്കത്ത് രാജപ്പൻ, കുത്തുകല്ലുങ്കൽ രാജേഷ്,...