എഴുമറ്റൂരിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൃഷി നശിച്ചു. എഴുമറ്റൂർ മാണിക്കത്ത്
രാജപ്പൻ, കുത്തുകല്ലുങ്കൽ രാജേഷ്, വേങ്ങഴതടത്തിൽ ഹരി എന്നിവരുടെ
പാട്ടക്കൃഷിഭൂമിയിലെ വിളവെത്തിയതും എത്താറായതുമായ നാനൂറ് മുട്ട്
മരച്ചീനിയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ പന്നിക്കൂട്ടം ഒരുഭാഗത്ത് സംരക്ഷണവേലി തകർത്തും മറ്റൊരിടത്ത് ഗേറ്റിനുള്ളിലൂടെ നൂഴ്ന്ന് കയറിയുമാണ് തൊടിക്കുള്ളിൽ പ്രവേശിച്ചത്. പുരയിടമാകെ ഉഴുതുമറിച്ചിരിക്കുകയാണ്. ചിലഭാഗത്ത് പാകിയിരുന്ന പച്ചക്കറിക്കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ഇവയുടെ കടന്നുകയറ്റം അനുദിനം വർധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം വെളുപ്പിന് വാളക്കുഴിക്ക് സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ടാപ്പിങ് തൊഴിലാളി ഇവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ്
രക്ഷപ്പെട്ടത്. കഴിഞ്ഞ ആഴ്ച കരിയംപ്ലാവിന് സമീപം പാതമുറിച്ചുകടക്കുന്നതിനിടെ എതിരെ എത്തിയ കാറിന്റെ പിൻഭാഗത്തെ ടയറിൽ കുത്തിയ ശേഷം കാട്ടുപന്നി ഓടിമറഞ്ഞിരുന്നു. വേനൽ കടുത്തതോടെ ഇവയുടെ വരവ് രൂക്ഷമായി തുടരുകയാണ് പ്രദേശത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...