ഫാക് കുറുബ പദ്ധതി ; ഒമാനിൽ ഈ വർഷം 1219 പേർ ജയിൽ മോചിതരായി

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: ഒമാനിൽ ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം 1219 പേരെ ജയിൽ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാനിൽ ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ്. 202 കേസുകളുമായി മസ്‌കത്ത് ഗവർണറേറ്റാണ് തൊട്ടുപിന്നിൽ. 2012ൽ പദ്ധതി തുടങ്ങിയ ശേഷം കഴിഞ്ഞ 12 വർഷത്തിനിടെ 7,113 പേരാണ് ജയിൽ മോചിതരായത്. ഫാക് കുറുബ’യുടെ 11-ാമത് പതിപ്പായിരുന്നു ഈ വർഷം നടന്നത്. 811 പേരെ മോചിപ്പിച്ച കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തിൻറെ കുതിച്ചുചാട്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഈ വർഷം മോചിപ്പിച്ചവരിൽ പ്രവാസികളും ഉൾപ്പെടുന്നുണ്ട്.

ജയിലിൽനിന്ന് പുറത്തിറങ്ങിയവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായവും നലകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒമാൻ ലോയേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിലാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...

തീണ്ടിക്കൂടായ്മയുടെയും ജാതിവെറിയുടെയും ക്രൂരമായ മുഖം രാജ്യത്ത് ഇനിയും മാറുന്നില്ല; രാജ്യസഭയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖർഗെ

0
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി...