കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍. തങ്ങള്‍ വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സിഎന്‍എന്നിനോട്് പറഞ്ഞു. യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു.അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മിസൈലുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ലോകത്ത് മിസൈലുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് യുക്രെയിനെയാണ്. റഷ്യയുടെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുക്രെയിനിലെ നഗരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ വരുന്നതായും സെലെന്‍സ്‌കി വെളിപ്പെടുത്തി.യുക്രെയിന് സ്വന്തമായി പ്രാദേശിക ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് യാഥാര്‍ഥ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു.





























