Friday, May 17, 2024 3:59 pm

പബ്‌ജി വഴി പ്രണയത്തിലായ യുവാവുമൊത്ത് ജീവിക്കാൻ ഇന്ത്യയിലെത്തിയ പാക് യുവതിക്ക് സമൻസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പബ്‌ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ നാല് കുട്ടികളുമൊത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ ഭർത്താവ് നൽകിയ ഹർജിയിൽ കോടതി ഇടപെടൽ. സച്ചിൻ മീണയുമായുള്ള സീമയുടെ വിവാഹസാധുത ചോദ്യംചെയ്ത് ഭർത്താവ് ഗുലാം ഹൈദർ നൽകിയ ഹർജിയിൽ നോയിഡയിലെ കുടുംബ കോടതി സമൻസ് അയച്ചു. മേയ് 27ന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീമ ഹൈദർ ആദ്യഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത സാഹചര്യത്തിൽ സച്ചിൻ മീണയുമായുള്ള ഇന്ത്യയിലെ വിവാഹത്തിന് സാധുതയില്ലെന്നാണ് ഗുലാം ഹൈദറുടെ വാദം.

തന്റെ മക്കളുടെ മതപരിവർത്തനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.2020ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശക വിസയിലാണ് ഇന്ത്യയിലെത്തിയത്. മാർച്ചിൽ സീമയും സച്ചിനും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്‌തു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ നേപ്പാളിൽ എത്തി. തുടർന്ന് ഇന്ത്യയിലേക്ക് കടന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട യുവതിയിൽ നിന്ന് രണ്ട് കോടി തട്ടി : യുവാവ് പിടിയിൽ

0
കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ...

പരസ്യചിത്രത്തില്‍ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു ; മലയാളി മോഡലിനെതിരെ ചെന്നൈയില്‍ പീഡന ശ്രമം

0
ചെന്നൈ: മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ...

സൊമാറ്റോയുടെ സൂപ്പർ ഫാസ്റ്റ് ഡെലിവറി ; ഇനി ഈ മൂന്ന് നഗരങ്ങളിൽ കൂടി അതിവേഗം...

0
ദില്ലി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ "മുൻഗണനാ ഭക്ഷണ വിതരണ...

കറി മസാലകളിലെ കെമിക്കലുകളുടെ അളവ് ; വ്യക്തത വേണം, അന്താരാഷ്ട്ര സമിതിയോട് കടുപ്പിച്ച് ഇന്ത്യ

0
ദില്ലി : കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ബ്രാൻഡുകളുടെ വിൽപ്പന...