ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട യുവതിയിൽ നിന്ന് രണ്ട് കോടി തട്ടി : യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ. ശ്രീമൂലനഗരം കഞ്ഞിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി എസ് ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് വ്യാജവിലാസത്തിൽ ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അർബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് ഗൂഗിൾ പേ നമ്പർ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പലതവണ പണം വാങ്ങി. വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി. തുടർന്നാണ് ബന്ധുക്കൾ മുഖേന യുവതി കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയത്. ആലുവയിൽ വെച്ചാണ് കാലടി പോലീസിൻ്റെ സഹായത്തോടെ അബ്ദുൾ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രീഷ്യനായ ഇയാൾക്ക് നല്ല കംപ്യൂട്ടർ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...

റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

0
റഷ്യ : ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...