മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കുടുങ്ങുമെന്ന സംശയത്തിൽ ബാഗ് ഒരു ടാക്സി കാറിനുള്ളിൽ വെച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്ക് ശേഷം മണാലി പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹരിയാന സ്വദേശിയായ വിനോട് എന്ന യുവാവ് ശീതൽ എന്ന യുവതിക്ക് ഒപ്പമാണ് മണാലി ഗോമ്പ റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞായിരുന്നു ഹോട്ടലിലെ ചെക്ക് ഇൻ. രണ്ട് ദിവസം കഴിഞ്ഞ് മുറി ഒഴിയാൻ നേരം വിനോദ് മാത്രമാണ് ഹോട്ടൽ റിസപ്ഷനിലെത്തിയത്. പോകാനായി ഇയാൾ ടാക്സി ബുക്ക് ചെയ്യുകയും ചെയ്തു. എന്നാൽ യുവതി ഒപ്പമില്ലാത്തതും കൈയിലുണ്ടായിരുന്ന വലിയ ബാഗും ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചു.

സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചെങ്കിലും ജീവനക്കാരുടെ സംസാരം കേട്ട ഇയാൾ ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിനോദിനെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. ഹോട്ടൽ ബുക്കിങ് ഉൾപ്പെടെ എല്ലാം ശീതളിന്റെ പേരിലായിരുന്നതിനാൽ ഇയാളുടെ തിരിച്ചറിയൽ രേഖകളോ ഫോട്ടോയോ ഒന്നും പോലീസിന് ആദ്യം ലഭിച്ചില്ല. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ആളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. യുവാവും യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്നും പോലീസിന് വ്യക്തതയില്ല. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...