Tuesday, May 21, 2024 1:33 pm

ഇ.ഡി കേന്ദ്രത്തിന്റെ ഗുണ്ടാപ്പട ; അവർ എത്ര ശ്രമിച്ചാലും ബിജെപി ജയിക്കില്ല : എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അതു പാർട്ടി ചർച്ച ചെയ്യേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണു ഞങ്ങൾ പ്രതികരിച്ചത്. നിയമപരമായി അന്വേഷണം നടന്നോട്ടെ. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ. ഇ.ഡി കേന്ദ്രത്തിന്റെ ഗുണ്ടാപ്പടയാണ്. അവർ എത്ര ശ്രമിച്ചാലും ബിജെപി ജയിക്കില്ല. അരി കുംഭകോണം മുതൽ എന്തെല്ലാം ആരോപണം വന്നു. ഇപ്പോഴത്തേത് 26നു തീരും. പിന്നെ അടുത്ത തിരഞ്ഞെടുപ്പിലേ വരൂ- അദ്ദേഹം പറഞ്ഞു

കരുവന്നൂർ ബാങ്കില്‍ കാലാവധിയെത്തിയ 51 കോടി രൂപയുടെ നിക്ഷേപങ്ങൾ മാത്രമാണു കൊടുക്കാനുള്ളത്. 192 കോടിയുടെ നിക്ഷേപം ജനങ്ങൾ പുതുക്കിയിട്ടുണ്ട്. വായ്പ ഉൾപ്പെടെ വീണ്ടും കൊടുക്കുന്നു. ജനങ്ങൾക്കു ബാങ്കിൽ വിശ്വാസമുണ്ടെന്നാണ് അതിനർഥം. ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും ഇ.ഡി കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഇതെല്ലാം വൻകൊള്ളയാണെന്നു മോദി പ്രചരിപ്പിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ റേഞ്ച്. സാധാരണ ആർഎസ്എസുകാരൻ പോലും പറയാൻ മടിക്കുന്നതാണു മോദി പറയുന്നത്. നീരവ് മോദി 13000 കോടി രൂപയും വിജയ് മല്യയും മെഹുൽ ചോക്സിയും 8000 കോടിയും തട്ടിപ്പു നടത്തിയതു ദേശസാൽകൃത ബാങ്കുകളിൽനിന്നാണ്. അതിനെതിരെ മോദി ഒരക്ഷരം പറയുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട! സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ; തിരുവല്ലയിൽ അന്ത്യവിശ്രമം

0
പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം...

‘പ്രായശ്ചിത്തമായി മൂന്നു ദിവസം വ്രതമെടുക്കും’ ; ‘ജഗന്നാഥൻ മോദി ഭക്തൻ’ പരാമർശത്തിൽ മാപ്പുപറഞ്ഞ്...

0
ഭുവനേശ്വർ: ഭഗവാൻ ജഗന്നാഥൻ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പരാമർശത്തിനു പിന്നാലെ...

പോർഷെ കാറിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവം ; 17കാരന് പോലീസ് സ്റ്റേഷനിൽ പിസയും ബർഗറും,...

0
പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ...

അടൂര്‍ പള്ളിക്കലാറ്റില്‍ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട : അടൂര്‍ പള്ളിക്കലാറ്റില്‍ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം...