പോർഷെ കാറിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവം ; 17കാരന് പോലീസ് സ്റ്റേഷനിൽ പിസയും ബർഗറും, സഹായത്തിന് എംഎൽഎ, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയുടെ പിതാവ് അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കുട്ടികളോടുള്ള മനഃപ്പൂർവ്വമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരിപദാർത്ഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്ന് 17കാരന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. മഹാരാഷ്ട്രയിൽ മദ്യം വാങ്ങുന്നതിനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്.പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് ‌അപകടമുണ്ടായത്.

ഒരു റെസ്റ്റോറന്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഞ്ചിനീയർമാരായ യുവതിയും യുവാവുമാണ് അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരണപ്പെടുകയായിരുന്നു.കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകിയതും നിസാര ശിക്ഷകൾ മാത്രം ലഭിച്ചതും വലിയ വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി 15 ദിവസം യെർവാ‌‌ഡയിൽ ട്രാഫിക്ക് പൊലീസുമായി ചേർന്ന് ‌ ജോലി ചെയ്യണം. അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണം. മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം എന്നീ ഉപാധികളോടെയായിരുന്നു കുട്ടിക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....