Tuesday, May 21, 2024 9:20 pm

ഇസ്രായേലിന്‍റെ സുരക്ഷക്കായി സ്വന്തം നിലയിൽ ഞാൻ തീരുമാനമെടുക്കും ; നിലപാട് കടുപ്പിച്ച് നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക്​ തീരുമാനം കൈക്കൊള്ളുമെന്ന്​ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇറാനെതിരായ ആക്രമണ സ്വഭാവം ചർച്ച ചെയ്​തു. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു. ഇറാനു നേരെയുള്ള പ്രത്യാക്രമണ നീക്കത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു പറഞ്ഞു.​ രാജ്യത്തി​ന്‍റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലക്ക്​ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്ക ഉൾപ്പെടെ സഖ്യരാജ്യങ്ങളുടെ നിർദേശങ്ങൾക്ക്​ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കത്തെയും വ്യാപ്​തിയിലും കടുപ്പത്തിലും നേരിടുമെന്ന്​ ഇറാൻ ആവർത്തിച്ചു.

ഇസ്രായേൽ ഭീഷണിയുടെ വെളിച്ചത്തിൽ ചെങ്കടലിൽ തങ്ങളുടെ കപ്പലുകൾക്ക്​ ഇറാൻ നേവി പ്രത്യേക സുരക്ഷാ കവചമൊരുക്കി. മേഖലാ യുദ്ധത്തിലേക്ക്​ കാര്യങ്ങൾ കൊണ്ടു പോകരുതെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു. തെൽ അവീവിൽ എത്തിയ ബ്രിട്ടീഷ്​, ജർമൻ വിദേശകാര്യ മന്ത്രിമാരും ഈ അഭ്യർഥന മുന്നോട്ടുവെച്ചു. ഇസ്രായേലിന്​ പ്രത്യേക അടിയന്തര സഹായം ഉറപ്പാക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രതിനിധി സഭയോട്​ ഇതു സംബന്​ധിച്ച നടപടി എളുപ്പമാക്കാനും ബൈഡൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കുമെന്ന്​ അമേരിക്കയും ഫ്രാൻസും അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി

0
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...

ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ നിരുപാധിക ക്ഷമാപണവുമായി ഹയർസെക്കന്ററി ഡയറക്ടർ

0
തിരുവനന്തപുരം: ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന്...

കാട്ടാക്കട മായമുരളി കൊലപാതകം ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം : കാട്ടാക്കട മായമുരളി കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ഇവർക്കൊപ്പം താമസിച്ചിരുന്ന...

പ്രവാസികള്‍ക്ക് ആശ്വാസം ; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

0
കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച്...