Tuesday, May 21, 2024 9:24 pm

മണ്ണീറ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം ; ആവിശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡിന്റെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത് അപകട ഭീഷണി വർധിപ്പിക്കുന്നു. മണ്ണീറ റോഡിന്റെ വശങ്ങൾ കനത്ത മഴയിൽ ഇടിഞ്ഞു പോയിട്ട് വർഷങ്ങളായി. എന്നിട്ടും ഇവിടെ സംരക്ഷണ ഭിത്തി ഭിത്തി നിർമ്മിക്കുവാൻ അധികൃതർ തയ്യാറായില്ല. വന ഭൂമിയിൽ കൂടി കടന്നു പോകുന്ന ഈ റോഡ് നബാഡിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ടാറിങ് നടത്തിയിരുന്നു. നിലവിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് കയറുന്ന ഭാഗവും റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഇവിടെ അപായ മുന്നറിയിപ്പ് നല്കിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. മുണ്ടോൻ മൂഴി പാലം മുതൽ ഞള്ളൂർ ഫോറസ്റ്റെഷൻ വരെയുള്ള ഭാഗത്താണ് അപകട ഭീഷണി നിലനിൽക്കുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഏക റോഡാണ് ഇത്. കൂടാതെ മണ്ണീറയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനും ഇതേ റോഡ് ഉപയോഗിക്കുന്നു. മുൻപ് ഈ വഴി കെ എസ് ആർ റ്റി സി ബസ് അടക്കം സർവീസ് നടത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി

0
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...

ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ നിരുപാധിക ക്ഷമാപണവുമായി ഹയർസെക്കന്ററി ഡയറക്ടർ

0
തിരുവനന്തപുരം: ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന്...

കാട്ടാക്കട മായമുരളി കൊലപാതകം ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം : കാട്ടാക്കട മായമുരളി കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ഇവർക്കൊപ്പം താമസിച്ചിരുന്ന...

പ്രവാസികള്‍ക്ക് ആശ്വാസം ; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

0
കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച്...