മലപ്പുറം : പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമര്‍ദ്ദനമേറ്റ 12 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. സ്ഥലമുടമയുടെ മര്‍ദ്ദനത്തില്‍ പൊട്ടിയ തുടയെല്ലിന്റെ ശസ്ത്രക്രിയയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പൂര്‍ത്തിയായത്. ആലിപ്പറമ്പ് സ്വദേശി അഷ്‌റഫ് ആണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തി കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചത്. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്.
കളിക്കാനെത്തിയപ്പോള്‍ പറമ്പില്‍ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ മര്‍ദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































