വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിന് 13 വയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബുലന്ദ്ഷഹർ: വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിന് 13 വയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബിചൗള ഗ്രാമത്തിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി സോനം ആണ് കൊല്ലപ്പെട്ടത്. പിതാവ് അജയ് ശര്‍മയെ(40) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. അനുപ്ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിന് സമീപം കുറ്റിക്കാട്ടിൽ സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ വ്യാഴാഴ്ച സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് പിതാവ് അജയ് ശർമയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മകളെ സ്കൂളിൽ നിന്ന് കൂട്ടിയശേഷം വയലിലേക്ക് കൊണ്ടുപോവുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇയാൾ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയുമായിരുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ സ്കൂൾ ബാഗ് വയലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് അജയ് ശർമ മനസ്സിലാക്കിയെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കത്തിന് കാരണമായെന്നും പോലീസ് പറഞ്ഞു. മകൾ ബന്ധുവീട്ടിൽ പോയെന്നും കുറച്ച് ദിവസത്തേക്ക് സ്കൂളിൽ വരില്ലെന്നും പിതാവ് അധ്യാപകരെ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....