കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്ത എരുവട്ടിയിൽ 14 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൂവ്വപ്പാടിയിലെ ശ്യാമിൽ ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നീന്തൽ പരിശീലിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങുകയായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
14 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
RECENT NEWS
Advertisment