നായയുടെ കടിയേറ്റ കാര്യം മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. യുപിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്‍വാസാണ് മരിച്ചത്. വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷഹ്‍വാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. സെപ്തംബര്‍ 1ന് ഭക്ഷണം കഴിക്കുന്നതും നിര്‍ത്തി. പിന്നീടാണ് നായ കടിച്ച കാര്യം പറയുന്നത്.

ഷഹ്‍വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സക്കായി പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതായി കുടുംബം പോലീസിനോട് പറഞ്ഞു. ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

ട്രെയിനിലെ ജനറൽ കോച്ചിൽ 19 കിലോ കഞ്ചാവ് ; 32കാരി പിടിയിൽ

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി...

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...