രാത്രി വീട്ടിലെത്തി 14 കാരിയെ തട്ടിക്കൊണ്ടുപോയി ; 21 കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിപരിചപ്പെട്ട ശേഷം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. രക്ഷിതാക്കളും ബന്ധുക്കളും ബന്ധുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മാതാപിതാക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തമിഴ്നാട്ടിലും കേരളത്തിലും വ്യാപക തിരച്ചിലിനിടയിലാണ് പെൺകുട്ടി പല സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഒരു യുവാവിനൊപ്പം എത്തിയാതായി പോലീസ് കണ്ടെത്തിയത്.

രാത്രിയോടെ പോലീസ് കള്ളിക്കാട്, മൈലക്കര സ്വദേശിയായ ശ്രീരാജിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് യുവാവ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പ്രാലോഭിപ്പിച്ച് കഴിഞ്ഞ ദിവസം വെളുപ്പിന് തട്ടികൊണ്ടു പോയതാമെന്ന് കണ്ടെത്തിയത്. ശ്രീരാജ് പെൺകുട്ടികളെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പല വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുക പതിവാണെന്നാണ് പോലീസ് പറയുന്നത്. ഒരു പോക്സോ കേസിലും പ്രതിയാണ് ശ്രീരാജെന്ന് പോലീസ് വ്യക്തമാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...