ഉത്തർപ്രദേശിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

യുപി: നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിലെ രുദ്രപൂർ കോട്വാലി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആട് മേയ്ക്കാൻ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ പെൺകുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാൻ പോയി. പിന്നീട് ഉറക്കമുണർന്ന പെൺകുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. വഴിയിൽ അതേ ഗ്രാമത്തിൽ നിന്നുള്ള 14 കാരൻ കുട്ടിയെ വശീകരിച്ച് വയലിലേക്ക് കൊണ്ടുപോയി. അവിടെ വzച്ച് ബലാത്സംഗം ചെയ്യുകയും പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.

ചോരയിൽ കുളിച്ച് അവശയായ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി സംഭവം അമ്മയോട് പറഞ്ഞു. കുട്ടിയെ ഉടൻ ഗൗരിബസാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. നില ഗുരുതരമായതോടെ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പിന്നീട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയായ കൗമാരക്കാരനെ പിടികൂടി ജുവനൈൽ ഹോമിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡിയോറിയ പോലീസ് സൂപ്രണ്ട് സങ്കൽപ് ശർമ്മ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിക്ക് രണ്ടാം ഘട്ടം വരുന്നു

0
ഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ...