കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ , പരിശോധനയിൽ 14കാരി ഗര്‍ഭിണി , പ്രതി പെണ്‍കുട്ടിയുടെ അടുത്ത ബന്ധു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: 14 വയസ്സുകാരിയായ കോട്ടയം പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണിയെന്ന വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ആശുപത്രി അധികൃതര്‍ക്കും കാര്യം മനസ്സിലായത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറും ആശുപത്രി അധികൃതരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തിയ ശേഷം ബന്ധുക്കളേയും ഒപ്പമുണ്ടായിരുന്നവരേയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പോലീസ് കണ്ടെത്തി. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടികളിലേക്കും കടക്കുന്നതിന് ഒരുങ്ങുകയാണ് പോലീസ് . പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...