വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈയിൽ വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച സംഭവത്തിൽ യുവ ദമ്പതികൾ അറസ്റ്റിൽ. അമിഞ്ചിക്കരൈ സ്വദേശികളായ
മുഹമ്മദ് നവാസും ഭാര്യ നസിയയുമാണ് പിടിയിലായത്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പഴയ കാറുകൾ വാങ്ങി മറിച്ചുവിൽക്കുന്ന ആളാണ് നവാസ്. ദമ്പതികൾ തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. തങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ദമ്പതികൾ അഭിഭാഷകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.

പോലീസെത്തി പരിശോധിച്ചപ്പോൾ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. പെൺകുട്ടിയുടെ ശരീരത്തിൽ ​ഗുരുതര പരിക്കേറ്റിരുന്നു. ഇസ്തിരി പെട്ടികൊണ്ടും സി​ഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളും ​ഗുരുതരമായി മർദ്ദിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ദീപാവലി ദിനത്തിൽ ഇവർ കൂട്ടാളിയായ ലോകേഷിനെയും കൂട്ടി കുട്ടിയെ ​ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടി മരിച്ചെന്നുറപ്പായപ്പോൾ ഇവർ തിരക്കഥ തയ്യാറാക്കി പോലീസിനെ സമീപിക്കുകയായിരുന്നു. ലോകേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാൾ മറ്റൊരു കൊലക്കേസിൽ പ്രതിയാണെന്ന് സൂചനയുണ്ട്. ദമ്പതികളുടെ നാല് വയസ്സുള്ള കുട്ടിയെ പരിപാലിക്കാനാണ് 15കാരിയെ കൊണ്ടുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...