15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ;​ മദ്രസ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പതിഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ 86 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.രി.യ ഷിബുവാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന സിദ്ധിഖിനെയാണ് (25)​ കോടതി കഠിനതടവിന് ശിക്ഷിച്ചത്. രണ്ടാംപ്രതിയും മദ്രസ അദ്ധ്യാപകനുമായ തൊളിക്കോട് കരിബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിഷ താമസിക്കുന്ന മുഹമ്മദ് ഷമീറിനെ (29)​ കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

കേസിൽ 15കാരൻ ഉൾപ്പെടെ അഞ്ചു കുട്ടികളാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതികളുടെ സമ്മർദ്ദത്തെ തുടർന്ന് വിചാരണയ്ക്കിടെ പരാതിക്കാരിയായ മറ്റു നാലുകുട്ടികളും കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയും ചെയ്തു. എന്നാൽ ഈ കേസിലെ കുട്ടി മാത്രം എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് തനിക്കുണ്ടായ ലൈംഗിക ഉപദ്രവം കോടതിയിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...