മാതാപിതാക്കളെയും സഹോദരങ്ങളെയും 15കാരൻ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ വാഷിങ്ടണിൽ മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. മരിച്ചുവെന്ന് അഭിനയിച്ചതിനാൽ പതിനൊന്ന് വയസുള്ള സഹോദരി രക്ഷപെട്ടു. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോ​ഗിച്ച് തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് സഹോദരൻ കുടുംബത്തെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതെന്ന് പെൺകുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

മരണം സ്ഥിരീകരിക്കാൻ സഹോദരൻ ഓരോ മൃതദേഹങ്ങൾക്കും അരികിൽ എത്തിയിരുന്നു. ഈ സമയത്ത് പെൺകുട്ടി മരണപ്പെട്ടത് പോലെ അഭിനയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് പുറകിലും കയ്യിലും വെടിയേറ്റിരുന്നു. പ്രതി മുറിയിൽ നിന്ന് പുറത്തുപോയ സമയത്ത് പെൺകുട്ടി ഫയർ എക്സിറ്റിലൂടെ പുറത്തുകടക്കുകയും അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അശ്ലീല ചിത്രങ്ങൾ കണ്ടതിന് മാതാപിതാക്കൾ പതിനഞ്ചുകാരനെ വഴക്കുപറഞ്ഞിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. സംഭവത്തിൽ ജുവനൈൽ നിയമപ്രകാരം പ്രതി പോലീസ് തടവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...